വര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രചാരണത്തിന് എല്‍ ഡി എഫ്

തിരുവനന്തപുരം : ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രചാരണത്തിന് എല്‍ ഡി എഫ്. മന്ത്രിമാരെ പുറത്താക്കുമെന്ന പ്രഖ്യാപനത്തിന് എതിരെയാകും പ്രചാരണം. പരിപാടികള്‍ ആലോചിക്കാന്‍ എല്‍ ഡി എഫ് യോഗം വിളിക്കും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.

മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി പി എം ആരോപിക്കുന്നത്. ഇല്ലാത്ത അധികാരത്തിന്റെ പേരില്‍ ഭീഷണി മുഴക്കുന്ന ഗവര്‍ണറുടെ നിലപാട് തുറന്ന് കാണിക്കാനാണ് പാര്‍ട്ടി നീക്കം. ഉടന്‍ എല്‍ ഡി എഫ് യോഗം ചേര്‍ന്ന് സമരത്തിന്റെ തിയ്യതികള്‍ ഉള്‍പ്പെടെ ഉടന്‍ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *