സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന പോലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി : സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര്‍ ക്യാമ്പിലെ അമല്‍ ദേവാണ് കേസില്‍ അറസ്റ്റിലായത്.

പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് അമല്‍ ദേവ് കവര്‍ച്ച ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *