സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും

ആലപ്പുഴ : കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. രണ്ടാഴ്ചയായി മില്ലുടമകള്‍ നടത്തി വന്ന സമരം ഇന്നലെ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭരണം ഇന്ന് വീണ്ടും തുടങ്ങുന്നത്. മൂന്ന് മാസത്തിനകം മില്ലുടമകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മില്ല് ഉടമകള്‍ സമരം പിന്‍വലിച്ചത്.

കുട്ടനാട്ടിലടക്കം നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ഇന്നലെ ഭക്ഷ്യമന്ത്രി കൊച്ചിയില്‍ മില്ലുടമകളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. 2018ലെ പ്രളയത്തില്‍ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്‌കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയില്‍ നിന്ന് 2 രൂപ 86 പൈസ ആക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മില്ലുടമകളുടെ സമരം.

Leave a Reply

Your email address will not be published. Required fields are marked *