കിളികൊല്ലൂര്‍ പേലീസ് മര്‍ദന കേസില്‍ 4 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം : കൊല്ലം കിളികൊല്ലൂര്‍ പേലീസ് മര്‍ദന കേസില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

സി ഐ. വിനോദ്, എസ് ഐ. അനീഷ്, എ എസ് ഐ. പ്രകാശ് ചന്ദ്രന്‍, സി പി ഒ. മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കെതിരെയാണ് നടപടി. ദക്ഷിണ മേഖലാ ഐ ജി. പി പ്രകാശാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൂര മര്‍ദനം നടന്നതായുള്ള കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

മര്‍ദന സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്‌റ്റേഷനു മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *