സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയായ യുവതിയും നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സിവിക് ചന്ദ്രന്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഫെബ്രുവരി എട്ടിന് നടന്ന ക്യാംപിന് ശേഷം പരാതിക്കാരി കടല്‍ത്തീരത്ത് വിശ്രമിക്കുമ്‌ബോള്‍ സിവിക് ചന്ദ്രന്‍ കടന്നുപിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. 2022 ജൂലായ് 29ന് യുവതി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *