ഒമിക്രോണ്‍ ബിഎഫ്.7 വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധര്‍.

ഇവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചൈനയിലാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നത്.

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒത്തുചേരലുകളില്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്. വാക്‌സിനുകള്‍ നല്‍കിയ പ്രതിരോധശേഷി മറികടക്കാന്‍ കഴിവുള്ളതാണ് ബി.എഫ്.7 എന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *