നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താത്കാലിക വിലക്ക്

കൊച്ചി : ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക്. ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ശ്രീനാഥ് ഭാസി ഇതിനകം തെറ്റ് സമ്മതിച്ചിട്ടുണ്ട്. കേസ് നടപടികളില്‍ ഇടപെടില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പോലീസിന് പരാതി നല്‍കിയതിനൊപ്പം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും യുവതി പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *