രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്ത സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്ത സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ സാധാരണ നിന്ന് പറയുന്നത് ഇരുന്നു പറഞ്ഞു. സര്‍ക്കാര്‍ഗവര്‍ണര്‍ ആശയ വിനിമയത്തിന് നിയതമായ രീതികള്‍ ഉണ്ട്. വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാം. അതിനു പകരം ഗവര്‍ണര്‍ പരസ്യ നിലപാട് എടുക്കുകയാണ്. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടനാ തത്വങ്ങളില്‍ പറയുന്നതെന്നും ഷംസെര്‍ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

ആര്‍ എസ് എസ് ബന്ധമുള്ളവരെ സര്‍വകലാശാലകളില്‍ വി സിമാര്‍ ആക്കാനാണ് ശ്രമം. സര്‍വകലാശാലകളെ ആര്‍ എസ് എസിന്റെ പരീക്ഷണ ശാലയാക്കാനാണ് അവര്‍ നീക്കം നടത്തുന്നത്. സര്‍വകലാശാലകളില്‍ പിന്‍സീറ്റ് െ്രെഡവിംഗിനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും ഇതിനെ നെഞ്ചുവിരിച്ചു നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബില്ലുകള്‍ അനന്തമായി പിടിച്ചുവെക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ചില ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറയുന്നത് ശരിയാണോ? ചര്‍ച്ചക്ക് ശേഷമാണ് ബില്ല് വോട്ടിനിട്ട് പാസ്സാക്കിയതെന്നും ജനങ്ങളുടെ വികാരമാണ് അവിടെ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷമുണ്ട്. അതുപോലെയല്ല ഗവര്‍ണര്‍. സര്‍ക്കാറിന്റെ കത്തുകള്‍ പുറത്തുവിട്ട നടപടി ശരിയാണോ എന്ന് പിന്നീട് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *