ശമ്പളവിതരണം: കെഎസ്ആര്‍ടിസിക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണം: ഹൈക്കോടതി

കൊച്ചിന്മ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിനു മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടല്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും ഉല്‍സവ ബത്ത നല്‍കുന്നതിനായി മൂന്നു കോടിയും നല്‍കണമെന്നു കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാനാണ് കോടതി നിര്‍ദേശം.

സര്‍ക്കാര്‍ സഹായിക്കാതെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാവില്ലെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സമയം കൂടി അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍ര്‍പ്പിച്ചു. ഇത് അംഗീകരിക്കാതിരുന്ന കോടതി തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് 103 കോടി കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *