ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം തിരൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍ ഷൈലേഷാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഷന് വിധേയമായത്.

ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട യുവതിക്ക് സാരമായ പരിക്കുണ്ട്.

അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. വിളിച്ചിട്ടും അമ്മ എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതനുസരിച്ച് ബന്ധുക്കള്‍ എത്തി യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. ഷൈലേഷ് ഭാര്യയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്തു. യുവതിയുടെ കൈവിരലുകള്‍ക്കും പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റിട്ടുണ്ട്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി. 2014ലായിരുന്നു ഇവരുടെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *