വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി മൂലം ആരുടേയും തൊഴിലും വീടും നഷ്ടപ്പെടില്ല. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും വിഴിഞ്ഞത്തുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ല. പദ്ധതി നടപ്പാക്കേണ്ട എന്ന സമീപനം അംഗീകരിക്കാനാകില്ല. പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടേയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്ന ഉറപ്പ് നല്‍കുന്നു. തുറമുഖ പദ്ധതി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ല. വിഴിഞ്ഞം പദ്ധതി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുമായി എന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *