കായംകുളത്ത് റോഡിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരിക്കേറ്റു

ആലപ്പുഴ: കായംകുളത്ത് റോഡിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരിക്കേറ്റു. കായംകുളം സ്‌റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് അപകടത്തില്‍പ്പെട്ടത്.

സ്‌റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയില്‍ വീണ് പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *