നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണമെന്ന് ഡോ.ശശി തരൂര്‍ എംപി

തിരുവനന്തപുരം: 201112 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുകയും 2019ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി തറക്കല്ലിടുകയും ചെയ്ത നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ന്യായരഹിതമായ തീരുമാനം തിരുത്തണമെന്ന് ഡോ.ശശി തരൂര്‍ എംപി. കേന്ദ്ര റെയില്‍വേ മന്ത്രി  അശ്വിനി വൈഭവിനയയ്ച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘2019ല്‍ ആണ് ഏകദേശം 117 കോടി രൂപയുടെ ഡിപിആര്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിച്ചത്. പാര്‍ലമെന്റിനകത്തും പുറത്തും പല തവണ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചപ്പോഴും ഇപ്പോഴും പരിഗണനയിലാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ റെയില്‍വേ ബോര്‍ഡ് രാജ്യസഭ സെക്രട്ടറിയേറ്റിന് നല്‍കിയ മറുപടിയില്‍ ഡിപിആര്‍ ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയില്‍ ഒരു സുപ്രധാന പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്.

2019ല്‍ പദ്ധതിയുടെ തറക്കല്ലിടുന്ന വേളയില്‍ അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത് നില നില്‍ക്കുമ്‌ബോഴാണ് റെയില്‍വേ ബോര്‍ഡ് ഒരു വിശദീകരണവും ഇല്ലാതെ പദ്ധതി ഉപേക്ഷിക്കുന്നത്’ ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *