ബീന്‍സും ആരോഗ്യ ഗുണങ്ങളും

130 ഇനം ബീന്‍സ് ഉണ്ട്. ജീവകം എ,സി,കെ എന്നിവയാല്‍ സമ്പന്നമാണിത്. 100 ഗ്രാം ബീന്‍സില്‍ 31കിലോ കാലറി ഊര്‍ജം, 7.13 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്, 1.82 ഗ്രാം പ്രോട്ടീന്‍, 0.34 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ജീവകം കെ, ജീവകം സി എന്നിവയും ബീന്‍സില്‍ ഉണ്ട്.
ജീവകങ്ങളും ധാതുക്കളും മാത്രമല്ല, ഭക്ഷ്യനാരുകളും ബീന്‍സില്‍ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റുകളുടെയും ഉറവിടമാണിത്. ബീന്‍സിലെ കരോട്ടിനോയ്ഡുകളും ഫ്‌ലേവനോയ്ഡുകളും ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു.
ബീന്‍സില്‍ ധാരാളമുള്ള ഹരിതകം അര്‍ബുദകാരികളായ ഹെറ്ററോസൈക്ലിക് അമീനുകളെ തടയുന്നു. ഉയര്‍ന്ന താപനിലയില്‍ ഇറച്ചി ഗ്രില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നവയാണ് ഹെറ്ററോ സൈക്ലിക് അമീനുകള്‍. ബീന്‍സ് ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അര്‍ബുദസാധ്യത തടയാം. ബീന്‍സിന് ഡൈയൂറൈറ്റിക് ഗുണങ്ങള്‍ ഉണ്ട്. ഇത് ഡീറ്റോക്‌സ് ആയി പ്രവര്‍ത്തിക്കുന്നു. അതായത് ശരീരത്തിലെ വിഷഹാരികളെ നീക്കാന്‍ ബീന്‍സ് സഹായിക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു ബീന്‍സില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു.
ഹൃദയത്തിന് ബീന്‍സില്‍ ധാരാളം കാല്‍സ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്‌ലവനോയ്ഡുകളും ഉണ്ട്. പഴങ്ങളിലും പച്ചക്കറികളിലും സാധാരണ കാണുന്ന പോളിഫിനോളിക് ആന്റി ഓക്‌സിഡന്റുകളാണ് ഫ്‌ലേവനോയ്ഡുകള്‍. ഫ്‌ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയതിനാല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ധാരാളം. ഇത് കോശങ്ങളിലെ ത്രോംബോട്ടിക് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു. ബീന്‍സിലെ പോഷകങ്ങള്‍ നിങ്ങളുടെ ചര്‍മത്തിലും തലമുടിയിലും അതിശയം കാട്ടും. വേഗത്തില്‍ ആഗിരണം ചെയ്യപ്പെടാവുന്ന ഒരിനം സിലിക്കോണ്‍ ബീന്‍സില്‍ ഉണ്ട്. ഇത് നഖങ്ങളെ ശക്തിപ്പെടുത്തുകയും ആരോഗ്യമുള്ള കലകളുടെ നിര്‍മാണത്തിന് സഹായിക്കുകയും ചര്‍മത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
എല്ലുകളില്‍ കാണപ്പെടുന്ന പ്രധാന നോണ്‍ കൊളാജന്‍ പ്രോട്ടീന്‍ ആയ ഓസ്റ്റിയോകാല്‍സിനെ ബീന്‍സില്‍ ധാരാളമായടങ്ങിയ ജീവകം കെ ആക്ടിവേറ്റ് ചെയ്യുന്നു. ഈ സംയുക്തം, കാല്‍സ്യം തന്മാത്രകളെ എല്ലുകള്‍ക്കകത്ത് ഒരുമിപ്പിച്ച് നിര്‍ത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *