ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കാന്‍ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ .

സ്‌പെഷ്യല്‍ ടീച്ചര്‍ക്ക് 32,560 രൂപ വരെ നല്‍കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റന്റ് ടീച്ചര്‍മാരുടെ ഹോണറേറിയം 24,520 രൂപയായും വര്‍ധിപ്പിക്കാം.ആയമാരുടെ ഹോണറേറിയം 18,390 രൂപയായി വര്‍ധിപ്പിക്കും. പ്രൊഫഷണല്‍ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കില്‍ ബഡ്‌സ് സ്‌കൂളുകളില്‍ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടെ ശമ്പളവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടെ ശമ്പളം 18390 രൂപയായി വര്‍ധിപ്പിച്ചു. 2021 ഫെബ്രുവരി 1 മുതല്‍ വര്‍ധനക്ക് പ്രാബല്യമുണ്ടായിരിക്കും. പാലിയേറ്റീവ് നഴ്‌സുമാരെ സംബന്ധിച്ച മാര്‍ഗരേഖ കാലികമായി പുതുക്കാനും ഉചിതമായിട്ടുള്ള വിഭാഗം കണ്ടെത്താനും മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *