മികച്ച പോലീസ് സ്‌റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്‌റ്റേഷന്

പാലക്കാട് : 2021ലെ രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്‌റ്റേഷന്.

കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന്‍ മുന്നിട്ട് നില്‍ക്കുന്നതായി അഭ്യാന്തരമന്ത്രാലയം പറയുന്നു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *