ആദിയും അമ്മുവും പൂര്‍ത്തിയായി

അഖില്‍ ഫിലിംസിന്റെ ബാനറില്‍ സജി മംഗലത്ത് നിര്‍മ്മാണവും വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആദിയും അമ്മുവും ‘ പൂര്‍ത്തിയായി.

സയന്‍സ് ഫിക്ഷന്‍ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവര്‍ ചെന്നുപ്പെടുന്ന പ്രശ്‌നങ്ങളുമൊക്കെ യാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം.

പള്ളിമണ്‍ സിദ്ധാര്‍ത്ഥ സ്‌കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികള്‍ക്കായുള്ള ഈ ചിത്രത്തില്‍ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നതും സ്‌കൂളിലെ കുട്ടികള്‍ തന്നെയാണ്.

ആദി, ആവ്‌നി, ദേവനന്ദ, ജാഫര്‍ ഇടുക്കി, മധുപാല്‍, ശിവജി ഗുരുവായൂര്‍ , ബാലാജി ശര്‍മ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രന്‍ , എസ് പി മഹേഷ്, അജിത്കുമാര്‍ , അഞ്ജലി നായര്‍ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ അഖില്‍ ഫിലിംസ്, നിര്‍മ്മാണം സജി മംഗലത്ത്, സംവിധാനം വില്‍സണ്‍ തോമസ്, സജി മംഗലത്ത്, കഥ, തിരക്കഥ, ഗാനരചന വില്‍സണ്‍ തോമസ്, ഛായാഗ്രഹണം അരുണ്‍ ഗോപിനാഥ് , എഡിറ്റിംഗ് മുകേഷ് ജി മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജിത്കുമാര്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രതീഷ് ഓച്ചിറ, ഋഷിസൂര്യന്‍ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടര്‍ എസ് പി മഹേഷ്, സംഗീതം ആന്റോ ഫ്രാന്‍സിസ് , ആലാപനം ജാസി ഗിഫ്റ്റ്, കെ കെ നിഷാദ്, കല ജീമോന്‍ മൂലമറ്റം, ചമയം ഇര്‍ഫാന്‍ , കോസ്റ്റിയും തമ്പി ആര്യനാട്, കോറിയോഗ്രാഫി വിനു മാസ്റ്റര്‍, പശ്ചാത്തല സംഗീതം വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് സുരേഷ് സിദ്ധാര്‍ത്ഥ , വിഷ്വല്‍ എഫക്ട്‌സ് മഹേഷ് കേശവ് , ഫിനാന്‍സ് മാനേജര്‍ ബിജു തോമസ്, സ്റ്റില്‍സ് സുനില്‍ കളര്‍ലാന്റ്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷന്‍ .

Leave a Reply

Your email address will not be published. Required fields are marked *