തൃക്കാക്കരയില്‍ ആദ്യ മൂന്നര മണിക്കൂറില്‍ 25% പോളിംഗ്

തൃക്കാക്കര : തൃക്കാക്കര: ഒരുമാസം നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്റെ തീവ്രവത തൃക്കാക്കരയില്‍ പോളിംഗിലും പ്രകടനം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ ആദ്യ മൂന്നര മണിക്കൂറില്‍ 25 ശതമാനത്തിലേക്ക് എത്തുകയാണ്. കൃത്യമായി പറഞ്ഞാല്‍ 24.75%. ഇത് സൂചിപ്പിക്കുന്ന് വൈകിട്ട് ആറിന് പോളിംഗ് അവസാനിക്കുമ്പോള്‍ മണ്ഡലം ഇതുവരെ കാണാത്ത പോളിംഗിലേക്ക് എത്തുമെന്നാണ്. ബൂത്തുകളിലെല്ലാം രാവിലെ തന്നെ വലിയ ക്യൂ രൂപപ്പെട്ടിരിക്കുകയാണ്. നിലവിലെ ട്രന്‍ഡ് പരിശോധിച്ചാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 65 ശതമാനം ഉറപ്പായും മറികടക്കുമെന്ന് മുന്നണികള്‍ അവകാശപ്പെടുന്നു

അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പോലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടര്‍മാര്‍ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം വിലയിരുത്തി തന്നെ വിജയം ഉറപ്പിച്ച് പറയുകയാണ് മുന്നണികള്‍. ഭൂരിഭക്ഷം കൂട്ടുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു.

എല്‍ ഡി എഫ് നൂറ് തികക്കുമെന്നും മണ്ഡലത്തിലെ ഉയര്‍ന്ന പോളിംഗ് എല്‍ ഡി എഫ് വിജയം ഉറപ്പിക്കുമെന്ന് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.

ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് രാവിലെ തന്നെ ഭാര്യ ദയാ പാസ്‌കലിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലായിരുന്നു ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. കൊച്ചിക്കാരനായ എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. എങ്കിലും രാവിലെ മുതല്‍ അദ്ദേഹം പോളിംഗ് സ്‌റ്റേഷനുകളിലെത്തുന്നു. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ഥിച്ചതിനുശേഷം ബൂത്തിലെത്തി യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസും വോട്ട് രേഖപ്പെടുത്തി.
2011ല്‍ മണ്ഡലം രൂപവത്കൃകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിംഗ്. 2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിച്ചുണ്ട്. അത് പരിഹരിച്ച ശേഷം ഇപ്പോള്‍ പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *