മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ പിടിയില്‍
തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കവെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ പിടിയില്‍. മരോട്ടിച്ചുവട് സെന്റ് ജോസഫ് സ്കൂളിലെ ബൂത്ത് 23ലെ പ്രിസൈഡിംഗ് ഓഫീസര്‍ പി വര്‍ഗീസ് ആണ് പിടിയിലായത്.
വോട്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ഇവിടെ നിയമിച്ചു