തിരുവമ്പാടിയില്‍ കാടുമൂടിയ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടിയില്‍ റബ്ബര്‍ എസ്‌റ്റേറ്റിനോട് ചേര്‍ന്ന് കാടുമൂടിയ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

താഴെ തിരുവമ്ബാടി വാപ്പാട്ട് പേനക്കാവിനു സമീപമാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. ഇതിന് സമീപത്തുണ്ടായിരുന്ന മരത്തില്‍ കുരുക്കിട്ട നിലയില്‍ ഒരു തുണിയും പൊലീസിന് ലഭിച്ചു. അവശിഷ്ടങ്ങള്‍ക്ക് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികളും തലയോട്ടിയും കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം അരംഭിച്ചിട്ടിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം അടക്കമുള്ള തുടര്‍ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *