തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നത് പറയാന്‍ മടിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നത് പറയാന്‍ മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തൃക്കാക്കരയില്‍ യുഡിഎഫ് തകരുമെന്നും കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

‘ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തോടെ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഒരു വോട്ടെങ്കിലും എല്‍ഡിഎഫിന് അധികം ലഭിക്കും. തൃക്കാക്കരയില്‍ എസ്ഡിപിഐയുടേയോ ആര്‍എസ്എസ്‌സിന്റെയോ വോട്ട് വേണ്ട. ഇരുകൂട്ടരും വര്‍ഗീയ കക്ഷികളാണ്’കോടിയേരി പറഞ്ഞു.

‘പി സി ജോര്‍ജിന്റേത് വിഷം ചീറ്റുന്ന വാക്കുകളാണ്. ജോര്‍ജിനെപ്പോലെ ബിജെപി നേതാക്കള്‍ പോലും പ്രസംഗിച്ചിട്ടില്ല. പി സിയുടെ അറസ്റ്റ് നാടകമല്ല. ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇടതുപക്ഷം വര്‍ഗീയത പ്രോത്സാഹിപ്പിക്കില്ല. എസ്ഡിപിഐയുമായി ഇടത് ഒരു സഹകരണത്തിനുമില്ല’ കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *