വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയില്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തു.

പാലക്കാട് കൊപ്പം ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ഷുക്കൂറിനെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹി ശിവദാസന്‍ ഉള്‍പ്പടെയുള്ള രണ്ടുപേരെ പൊലീസ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്.

അടുത്തിടെയാണ് വ്യാജ വീഡിയോ പ്രചരിച്ചുതുടങ്ങിയത്. ഇതോടെ എല്‍ ഡി എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡോ. ജോ ജോസഫിനെ സമൂഹ മദ്ധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡി ജി പിക്കു നല്‍കിയ പരാതിയില്‍ സ്വരാജ് ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *