അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ യു ഡി എഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ്

തൃക്കാക്കര : ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ യു ഡി എഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃക്കാക്കരയില്‍ ജയിക്കാന്‍ വ്യാജ വീഡിയോ ഇറക്കേണ്ടതില്ല. സ്ഥാനാര്‍ഥിക്കെതിരെ മോശമായി യു ഡി എഫ് നേതാക്കളാരും ഒന്നും പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിക്ക് മാത്രമല്ല ഞ്ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും സതീശന്‍ പറഞ്ഞു.

വീഡിയോ പ്രചരിപ്പിച്ചവരില്‍ സി പി എമ്മുകാരുമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം നോക്കി കസ്റ്റഡിയിലെടുക്കുകയാണ്. വീഡിയോ ക്രിയേറ്റ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. വീഡിയോ ഷെയര്‍ ചെയ്തവരെ മാത്രം അറസ്റ്റ് ചെയ്യുകയാണ്. എന്നെയും ഉമ്മന്‍ചാണ്ടിയെയുമെല്ലാം നേരത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ പരാതി കൊടുത്തിട്ടും പോലീസ് കേസ് എടുത്തില്ല. ഞങ്ങളുടെ മാനം കടിലാണോ?. ഇപ്പോള്‍ കുളം കലക്കി മീന്‍പിടിക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് കള്ളക്കളിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *