നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ദുര്‍ബലപ്പെടുത്താന്‍ ഇടപടെലുകള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ദുര്‍ബലപ്പെടുത്താന്‍ ഇടപടെലുകള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഹൈക്കോടതിയില്‍ പോയതിന് അതിജീവതയെ അപമാനിക്കുന്ന സമീപനമാണ് സര്‍ക്കാറിനും സി പി എം നേതാക്കള്‍ക്കുമുള്ളത്. സര്‍ക്കാര്‍ കേസ് അന്വേഷിച്ച പോലീസിന്റെ ഫ്യൂസ് ഊരി. ആരോപണം ഉന്നയിക്കുന്നതോടെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിക്കുകയായിരുന്നു. പശ്ചാത്തലത്തില്‍ അവരെ അപമാനിക്കുന്ന സമീപനമാണ് സര്‍ക്കാറിന്. അതിജീവിതക്കൊപ്പമാണ് പ്രതിപക്ഷം. കേരളത്തിന്റെ മനസ്സാക്ഷിയും അവര്‍ക്കൊപ്പമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *