ആറ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കുന്നതിന് അനുമതി

ന്യൂഡല്‍ഹി : ആറ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ – ഡിസിജിഐ അംഗീകാരം നല്‍കി.

അഞ്ച് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബേ വാക്‌സും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സും നല്‍കാനും അനുമതിയായി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) സബ്ജക്റ്റ് എക്‌സ്പര്‍ട്ട് കമ്മിറ്റി (എസ്ഇസി) യോഗത്തിലാണ് തീരുമാനം.

അതേസമയം കുട്ടികളില്‍ വാക്‌സിനേഷന്‍ എപ്പോള്‍ തുടങ്ങുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു.

കോവിഡിന്റെ മുന്‍ തരംഗങ്ങളില്‍ കുട്ടികള്‍ വലിയ ഭീഷണി നേരിട്ടിരുന്നില്ല. എന്നാല്‍ പുതിയ എക്‌സ് ഇ വേരിയന്റിന് കുട്ടികളും ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ തുറന്നതിന് ശേഷം ഇത്തരം കേസുകളുടെ വര്‍ദ്ധനവിനെക്കുറിച്ച് ആശങ്കയുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കുട്ടികളില്‍ പനി പോലുള്ള ലക്ഷണങ്ങള്‍ വര്‍ധിച്ചതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

212 വയസ്സിനിടയിലുള്ള കുട്ടികളില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഡി സി ജി ഐ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *