ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്കകം എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്കകം ഗുജറാത്തിലെ എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്.

പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസമിലെ കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചതിന് പിറകെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബര്‍പ്പെട്ട പോലീസ് സ്‌റ്റേഷനിലെ കേസിലാണ് പുതിയ അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മേവാനിക്ക് ജാമ്യം ലഭിച്ചത്. അസാമിലെ പ്രാദേശിക ബിജെപി നേതാവാണ് പരാതിക്കാരന്‍. വ്യാഴാഴ്ച രാത്രിയോടെ ഗുജറാത്തിലെ പാലന്‍പൂരിലെ വീട്ടില്‍ നിന്നുമാണ് മേവാനിയെ കെക്രജാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മേവാനിയുടെ അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനം അടക്കമുളള കുറ്റങ്ങളാണ് ആസാം പോലീസ് മേവാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *