രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; 5 സംസ്ഥാനങ്ങള്‍ നിയന്ത്രണം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും 2000 കടന്ന് പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24മണിക്കൂറിനിടെ 2,380പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

56മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,231പേരാണ് രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 13,433പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

2067 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.43ശതമാനവുമാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ നാലരലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം, രാജ്യത്ത് ഇതുവരെ 187.07 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 1009 പുതിയ കേസുകളാണ് കഴിഞ്ഞ 24മണിക്കൂറിനിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *