കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഖത്തറില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഒരു കിലോയോളം സ്വര്‍ണം നാല് ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍,? ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *