കെ റെയില്‍ പദ്ധതിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: കെ റെയില്‍ പദ്ധതിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാമെന്ന വാദം ജസ്റ്റിസ് എന്‍ നഗരേഷ് അംഗീകരിക്കുകയും ചെയ്തു.

കെ റെയിലിനായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് തള്ളിയത്.

കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ഇല്ലാതെ ഭൂമി ഏറ്റെടുക്കാനോ പദ്ധതി നടപ്പാക്കാനോ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ പറയുന്നത്. കെ റെയില്‍ സാധാരണ പദ്ധതി മാത്രമാണെന്നും പ്രത്യേക പദ്ധതിയല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദമാണ് കോടതി അംഗീകരിച്ചത്. കെറെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയുടെ ലിസ്റ്റിലേക്ക് വന്നുകഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *