യൂത്ത് ലീഗ് – പിഡിപി പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം : കണിയാപുരത്ത്‌ യൂത്ത് ലീഗ് – പിഡിപി പ്രവർത്തകർ തമ്മിൽ സംഘർഷം. യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണ വാഹനവും പിഡിപിയുടെ ജാഥയും ഒരുമിച്ചു വന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സംഭവത്തിൽ അഞ്ച് പിഡിപി പ്രവർത്തകർക്കും മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു. മംഗലപുരം പോലീസ്റ്റേഷനിലെ പോലീസുകാരനായ ശ്രീജിത്തിനും പരിക്കുണ്ട്.

സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് ലീഗ് വന്ന ടെമ്പോട്രാവലർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇതിൽ നിന്നും കമ്പിവടി പോലെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *