36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ കഴിഞ്ഞിരുന്ന 36 ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പുറത്താക്കി. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ഡോക്ടര്‍മാരാണിവര്‍.

പി.എസ്.സി.യുടെ അനുമതിയോടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്.അമ്പതോളം ഡോക്ടര്‍മാര്‍ അനകൃതമായി ജോലിക്കു ഹാജരാകുന്നില്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ക്ക് പല തവണ നോട്ടീസ് നല്‍കി. ജോലിക്കു ഹാജരാകണമെന്നുകാട്ടി പത്രപ്പരസ്യവും നല്‍കിയിരുന്നു. എന്നിട്ടും തിരികെയെത്താഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ ജോലിക്ക് എത്താതിരുന്നത് മെഡിക്കല്‍കോളേജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അവധിയെടുത്ത ശേഷം വിദേശരാജ്യങ്ങളിലെ സ്വകാര്യ ആസ്പത്രിയടക്കം ആരോഗ്യമേഖലയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ അവര്‍ ജോലി ചെയ്യുന്നതായാണ് വിലയിരുത്തല്‍. അവധിയായതിനാല്‍ ഈ തസ്തികയില്‍ പകരം നിയമനത്തിനും കഴിഞ്ഞിരുന്നില്ല. ഉപരിപഠനത്തിനായി അവധിയെടുത്ത് പോകുകയും പിന്നീട് സര്‍വീസില്‍ തിരികെ പ്രവേശിക്കാത്തവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *