വിദ്യാര്‍ത്ഥിനിക്ക് അശ്ലീല വാട്‌സ്ആപ് സന്ദേശം: 4 യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നിരന്തരമായി അശ്ലീല സന്ദേശം അയച്ച പരാതിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍.

കല്ലമ്ബലം സ്വദേശി അല്‍ അമീന്‍, ഒറ്റപ്പാലം സ്വദേശികളായ ഫര്‍ഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ് എന്നിവരാണ് പിടിയിലായത്.

പോക്‌സോ നിയമപ്രകാരം റൂറല്‍ സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി എസ് രതീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സതീഷ് ശേഖര്‍, ഷംഷാദ്, സിപിഒമാരായ അദീന്‍ അശോക്, ശ്യാം കുമാര്‍, റിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *