കെ റെയില്‍ : എറണാകുളത്തും കോട്ടയത്തും വ്യാപക പ്രതിഷേധം

കൊച്ചി : കെ റെയില്‍ സര്‍വേക്കെതിരെ എറണാകുളത്തും കോട്ടയത്തും  വ്യാപക പ്രതിഷേധം.

എറണാകുളം മാമലയില്‍ കെ റെയില്‍ സാറ്റലൈറ്റ് സര്‍വേ ആരംഭിക്കാനായെത്തി ഉദ്യോഗസ്ഥരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച കെ റെയിലിന്റെ അടയാള കല്ലുകള്‍ പിഴുതെടുത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുമ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. ഇതെല്ലാം പിന്നീട് പിഴുതൈറിയുകയായിരുന്നു. കല്ലുകളില്‍ ചിലത് നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍ സ്ഥാപിച്ചു.

നാട്ടുകാരുടെ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ സര്‍വേ നിര്‍ത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *