സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയര്‍ന്നത്.

അന്താരാഷ്ട്ര വിപണികളില്‍ നിരക്ക് ഉയര്‍ന്നതോടെ കേരളത്തിലും വര്‍ദ്ധനവുണ്ടാവുകയായിരുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,560 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 4820 രൂപയും. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടിയിരിക്കുകയാണ്. 20 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് നേരിട്ടിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഹോള്‍മാര്‍ക്ക് വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില നൂറ് രൂപയാണ്. എന്നാല്‍ ഹോള്‍മാര്‍ക്ക് അല്ലാത്ത വെള്ളിയുടെ വിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ദ്ധിച്ച് 74 രൂപയാണ് ഇന്ന് ഗ്രാമിന് വില

Leave a Reply

Your email address will not be published. Required fields are marked *