മുന്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റ് യു.രാജീവന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ ഡി സി സി പ്രസിഡന്റ് യു.രാജീവന്‍ അന്തരിച്ചു. 67വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

അര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഡി സി സി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുവിലൂടെയാണ് രാജീവന്‍ പൊതുരംഗത്തെത്തിയത്. സ്‌കൂള്‍ അദ്ധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *