ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. കോട്ടപ്പാടം നാദിയ മന്‍സില്‍ നൗഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്.

യുവാവ് വീട്ടില്‍ ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.

ഫറോക്ക് പൊലീസും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ ഷുഗറും മെഷീനും കണ്ടെടുത്തു. ബ്രൗണ്‍ ഷുഗര്‍ വാങ്ങുന്നവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *