എച്ച് എല്‍ എല്‍ ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതിയില്ല

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ (എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്) ഏറ്റെടുക്കാനുള്ള ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതിയില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ / സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖല സംരഭങ്ങള്‍ക്കോ ഇത്തരം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്രം സംസ്ഥാന സര്‍ക്കാറ്റിന് അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍കരണ നയത്തിന്റെ ഭാഗമായാണ് പൊതുമേഖല സ്ഥാനപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമായത്. കേന്ദ്ര സര്‍ക്കാരിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്ബനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും കെഎസ്‌ഐഡിസിയെ സംസ്ഥാന ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇതിന് തടസം സൃഷ്ടിച്ചുകൊണ്ടുള്ളതാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രത്തിന് ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലെന്നാണ് സ്വകാര്യ വത്കരണ നയം വ്യകാതമാക്കുന്നത്. എന്നാല്‍ അത് ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുള്ള സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നും വിമശനം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *