സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലുള്ള ഡിപിആര്‍ അപൂര്‍ണമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അടൂര്‍ പ്രകാശ് എംപിയെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നല്‍കു എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ അലൈന്മെന്റ്, വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തുവകകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനോട് റെയില്‍വെ മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *