ജവാന്‍ മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പക്കാന്‍ ബെവ്‌കോ എം ഡിയുടെ ശുപാര്‍ശ. നിലവിലെ ഉത്പാദനത്തിന്റെ ഇരട്ടിയിലേറെയായി ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നാണ് ബെവികോ എം ഡിയുടെ ശുപാര്‍ശ.

നിലവില്‍ പ്രതിദിനം 7000 കെയ്‌സ് ജവാന്‍ മദ്യമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് 16000 കെയ്‌സിലേക്ക് ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. പാലക്കാട് പത്ത് വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറി തുറക്കണമെന്നും അവിടെ ജവാന്‍ മദ്യം ഉത്പാദിപ്പിക്കണമെന്നും ബെവ്‌കോ എം ഡിയുടെ ശുപാര്‍ശയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *