കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തില്‍ പ്രതിഷേധം

കോഴിക്കോട് : കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതോടെ കെ റെയില്‍ വിരുദ്ധ സമരം തെരുവിലേ എത്തി.

കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. മുദ്രാവാക്യം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചെരെ യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണു പരാതി.

പരിപാടി നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടച്ചെങ്കിലും പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ബല പ്രയോഗം നടക്കുന്നതിനിടെ സംഘാടകരില്‍ ചിലരെത്തി മര്‍ദ്ദിച്ചു എന്നാണു പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *