സില്‍വര്‍ലൈന്‍: ഡി വൈ എഫ് ഐ ഗുണ്ടകള്‍ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ ആക്രമിച്ചുവെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെയാണ് ഡി വൈ എഫ് ഐ ഗുണ്ടകള്‍ ആക്രമിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

പ്രതിഷേധിക്കാനെത്തിയവരെ മര്‍ദ്ദിക്കാനും കൈയേറ്റം ചെയ്യാനും പോലീസ് അവസരം സൃഷ്ടിക്കുകയായിരുന്നു. പ്രകോപനം സൃഷ്ടിച്ച സി പി എം, ഡി വൈ എഫ് ഐ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്. ജയ്ഹിന്ദ് ന്യൂസിലെ ജീവനക്കാരന്റെ രണ്ടര പവന്റെ മാല ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

കൊള്ളസംഘം പെരുമാറുന്നത് പോലെയാണ് സി പി എം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണം. മറിച്ച് സി പി എം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കള്ളക്കേസുണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. കൈയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നെങ്കില്‍ അത് വ്യാമോഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *