മലപ്പുറത്ത്‌  ഹണിട്രാപ്: യുവതിയടക്കം 7 പേര്‍ പോലീസ് പിടിയില്‍

മലപ്പുറം: ഹണിട്രാപ്പില്‍പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുടെ പരാതിയില്‍ സ്ത്രീയടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊണ്ടോട്ടി വളപ്പില്‍ ഫസീല (45), തിരൂര്‍ ബിപി അങ്ങാടി കളത്തുപറമ്പില്‍ അബ്ദുല്‍ അസീം (25), പുളിക്കല്‍ വലിയപറമ്പില്‍ റഷീദ് (36), പുളിക്കല്‍ പെരുമ്പറമ്പില്‍ നിസാമുദ്ദീന്‍ (24), തിരൂര്‍ മംഗലം പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ് (30), കോട്ടയ്ക്കല്‍ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക് (32), സ്വാഗതമാട് തൈവളപ്പില്‍ നസിറുദ്ദീന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

ഫോണിലൂടെ സൗഹൃദത്തിലായ ഫസീലയുടെ നിര്‍ദേശപ്രകാരം പരാതിക്കാരന്‍ ഈമാസം 12ന് കാറുമായി കോട്ടയ്ക്കലിലെത്തി. കോഴിച്ചെനയില്‍നിന്ന് ഇവര്‍ക്കൊപ്പം വാഹനത്തില്‍ കയറിയ മറ്റു പ്രതികള്‍ ഇവര്‍ ഒന്നിച്ചുള്ള വിഡിയോ ദൃശ്യങ്ങളെടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

പണം നല്‍കാമെന്നറിയിച്ച് വിളിച്ചുവരുത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *