ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതുവരെ അറസ്റ്റ് ഉണ്ടാകില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ന് ഹര്‍ജി പരിഗണിക്കും. ബാലചന്ദ്രകുമാറിന്റെ മൊഴി കാണണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ െ്രെകംബ്രാഞ്ച് ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ദിലീപിന് പുറമേ സഹോദരന്‍ അനൂപ് (പി. ശിവകുമാര്‍), സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *