സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ഉയരുന്നതിനിടെ സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്‌കൂള്‍ അധ്യയനം, വിവിധ പരീക്ഷകള്‍ എന്നിവ സംബന്ധിച്ചാണ് നാളെ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനം കൈക്കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *