എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെ

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷ. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു.

മാര്‍ച്ച് 10 മുതല്‍ 19 വരെ എസ് എസ് എല്‍ സി പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയാണ് പ്ലസ് ടു പ്രാക്ടിക്കല്‍ നടക്കുകയെന്നും, വി എച്ച് എസ് ഇ പ്രാക്ടിക്കല്‍ ഫ്രെബുവരി 15മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *