ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 578 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 578ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 142കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ 57ഉം ഗുജറാത്തില്‍ 49ഉം രാജസ്ഥാനില്‍ 43കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 151ആണ്. മദ്ധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ‌ഞായറാഴ്ചയാണ് ആദ്യമായി ഒമിക്രോണ്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ പുതുവത്സരത്തിന് മുന്നോടിയായി ഹരിയാന,ഉത്തര്‍പ്രദേശ്,കര്‍ണാടക, മദ്ധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *