നൂഡില്‍സ് നിര്‍മാണ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു

പാറ്റ്‌ന: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നൂഡില്‍സ് നിര്‍മാണ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അറു പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ബേല വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന മില്‍ തകരുകയും അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ശ്രീകൃഷ്ണാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രണവ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *