ഒമിക്രോണ്‍: കര്‍ണാടകയില്‍ 10 ദിവസത്തെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

ബംഗളൂരു: ഒമിക്രോണ്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പത്ത് ദിവസത്തെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ബംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുകയും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപ്പപെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പുതുവര്‍ഷ പരിപാടികള്‍ ബംഗളൂരുവില്‍ ഉള്‍പ്പടെ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

നിയന്ത്രണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ വ്യക്തമാക്കി. പബ്ബുകള്‍, ബാറുകള്‍, എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം. പത്തുമണിയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. സ്വകാര്യ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *