സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ പതിനേഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും പത്ത് പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ (പന്ത്രണ്ട്) , ടാന്‍സാനിയ (മൂന്ന്), ഖാന (ഒന്ന്), അയര്‍ലന്‍ഡ് (ഒന്ന്), ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് (രണ്ട്), കോംഗോ (ഒന്ന്), ട്യുണീഷ്യ (ഒന്ന്), നൈജീരിയ (നാല്), കെനിയ (ഒന്ന്), അല്‍ബാനിയ (ഒന്ന്) എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണിവര്‍. രണ്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളം (പതിനഞ്ച്), തിരുവനന്തപുരം (പത്ത്), തൃശൂര്‍ (ഒന്ന്), മലപ്പുറം (ഒന്ന്), കോഴിക്കോട് (ഒന്ന്), പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒമിക്രോണ്‍ കേസുകള്‍. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *