മക്‌ഡൊണാള്‍ഡസിന്റെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മക്‌ഡൊണാള്‍ഡ്‌സിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ ഹാര്‍ഡ്കാസില്‍ റെസ്റ്ററന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ലോകത്തുടനീളമുള്ള വിനോദ സഞ്ചാരികളെത്തുന്ന തിരുവനന്തപുരത്ത് മക്‌ഡൊണാള്‍ഡ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹാര്‍ഡ് കാസില്‍ റെസ്റ്ററന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് ഓപ്പറേഷന്‍സ്-സൗത്ത് ഡയറക്ടര്‍ ജെറാള്‍ഡ് ഡയസ് പറഞ്ഞു. പ്രാദേശിക വിപണിയെക്കുറിച്ചുള്ള ധാരണയും മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്ററന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡും ഒത്തുചേരുമ്പോള്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അസാധാരണായ അനുഭവം സമ്മാനിക്കാനാകും. കേരള വിപണിയിലെ വളര്‍ച്ചാ സാധ്യത മുന്‍കൂട്ടിക്കണ്ടാണ് വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം തിരഞ്ഞെടുത്തത്. യഥാര്‍ഥവും സവിശേഷവുമായ മക്‌ഡൊണാള്‍ഡ്‌സ് അനുഭവം ഉപഭോക്താക്കളിലെത്തിച്ച് പ്രദേശത്തെ വിപണിയില്‍ വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്ററന്റില്‍ ലോക പ്രശസ്തമായ ബര്‍ഗറുകള്‍, ഫ്രൈസ്, നഗ്ഗേറ്റ്‌സ് എന്നിവ ലഭിക്കും. മാത്രമല്ല, ഇന്‍-ഹൗസ് കോഫീ ചെയിനായ മക് കഫീയുടെ ആകര്‍ഷകമായ ഹോട്ട് ആന്‍ഡ് കോള്‍ഡ് ബിവറേജുകളും ഇവിടെ ആസ്വദിക്കാം. ഡെസേര്‍ട്ട് കിയോസ്‌കില്‍ ലഭ്യമാകുന്ന അതീവ രുചികരമായ ഡെസേര്‍ട്ടുകള്‍ എല്ലാവര്‍ക്കും മധുരം നിറഞ്ഞ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളാകും നല്‍കുക.
രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന മക്‌ഡൊണാള്‍ഡ്‌സില്‍ ജനപ്രിയ മക്ആലൂ ടിക്കി ബര്‍ഗര്‍ മുതല്‍ ഏവര്‍ക്കും പ്രിയങ്കരമായ ചിക്കന്‍ മക്‌സ്‌പൈസി ബര്‍ഗര്‍, പുതിയ ചട്ട്പട നാന്‍, അടുത്തിടെ അവതരിപ്പിച്ച റൈസ് ബൗള്‍സ് തുടങ്ങി രുചികരമായ ഭക്ഷണ വിഭവങ്ങളുടെ ശ്രേണി ലഭ്യമാകും. പൂര്‍ണ്ണമായും ഗോതമ്പിലും ലഭ്യമാകുന്ന രുചികരമായ ബര്‍ഗറുകളും റാപ്പുകളും ആരോഗ്യദായകവും പോഷകസമ്പന്നവുമായ ഭക്ഷണത്തിനായി ഏതു സമയത്തും കടന്നുചെല്ലാവുന്ന സ്ഥലമാക്കി മക്‌ഡൊണാള്‍ഡ്‌സിനെ മാറ്റുന്നു.
2680 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ശാന്തവും ആധുനികവുമായ ഇന്റീരിയറോടു കൂടിയ റെസ്റ്ററന്റിന് നൂറിലധികം അതിഥികളെ ഉള്‍ക്കൊള്ളാനാകും. ജീവിതത്തിലെ ചെറുതും വലുതുമായ വിജയങ്ങള്‍ ആഘോഷിക്കുന്നകിനുള്ള പാര്‍ട്ടി ഏരിയയും റെസ്റ്ററന്റില്‍ സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം വീട്ടിലും ഓഫീസിലുമിരുന്ന് ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സ്വാദിഷ്ഠമായ ഭക്ഷണം ഉപഭോഖ്താക്കള്‍ക്കായി മക്‌ഡെലിവറി സേവനം വഴി മക്‌ഡൊണാള്‍ഡ്‌സ് വീട്ടുപടിക്കലെത്തിക്കുകയും ചെയ്യും.
ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി 287 മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകളാണ് ഹാര്‍ഡ്കാസില്‍ റെസ്റ്ററന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ 116 റെസ്റ്ററന്റുകളും ദക്ഷിണേന്ത്യയിലാണ്. കേരളത്തില്‍ കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ മക്‌ഡൊണാള്‍ഡ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ 19-ാമത്തെ ഔട്ട്‌ലെറ്റാണ് തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കുന്ന സ്റ്റോര്‍. പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അതുവഴി പ്രാദേശിക സമൂഹത്തില്‍ പോസിറ്റീവ് സ്വാധീനമുണ്ടാക്കാനും പ്രതിജ്ഞാബദ്ധമാണ് ബ്രാന്‍ഡ്.

ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പുതിയ പരീക്ഷണങ്ങള്‍ സ്വയം നടത്തിവരികയാണ് മക്‌ഡൊണാള്‍ഡ്‌സ്. ആരോഗ്യദായകവും പോഷക സമ്പന്നവുമായ ഭക്ഷണം ലഭ്യമാക്കുക എന്ന വാഗ്ദാനം പാലിക്കുന്നതിനായി സോഡിയത്തിന്റെയും എണ്ണയുടെയും അളവ് യഥാക്രമം 20%, 40% കുറച്ചുകൊണ്ട് എച്ച്ആര്‍പിഎല്‍ മെനു പുനക്രമീകരിച്ചിരുന്നു. പ്രകൃതിദത്ത ഫൈബറുകളാല്‍ ശക്തിപ്പെടുത്തിയ പട്ടീസുകള്‍ പ്രിസര്‍വേറ്റീവ് രഹിതവും ലഘുപാനീയങ്ങള്‍ 96% കൊഴുപ്പ് രഹിതവും 100% പാലില്‍ നിര്‍മ്മിക്കുന്നവയുമാണ്. റിഫൈന്‍ഡ് ഫ്‌ളോര്‍ റാപ്പുകള്‍ക്ക് പകരം കൂടുതല്‍ ആരോഗ്യദായകമായ വോള്‍ ഗ്രെയ്ന്‍ റാപ്പുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *